Monday, June 30, 2008

ഗണപതിക്കു വെച്ചത്

നാം വിക്രമാദിത്യന്‍ .
ഭാരതത്തില്‍, കേരളത്തില്‍, ലോക്കല്‍ ഉജ്ജ്യനിയായ തിരുവനന്തപുരത്ത് ജനനം .നമ്മുടെ ജന്മോത്സവം പ്രമാണിച്ച് കേമമായ ആഘോഷ പരിപാടികള്‍ക്ക് പദ്ധതിയിട്ടിരുന്നതാണെന്ന് നമ്മുടെ താതശ്രി മഹാരാജാവും രാജമാതയും പറയുന്നു. പക്ഷെ ഖജനാവില്‍ സാമ്പത്തികം കമ്മിയായത് കാരണം രാജ്യമൊട്ടുക്ക് ആഘോഷങ്ങള്‍ നിരോധിച്ചിരുന്ന സമയമായിരുന്നത്രേ അത്. അതുകൊണ്ട് ഒതുക്കത്തില്‍ അവര് ഒരു കഞ്ഞി വിഴ്ത്ത് സംഘടിപ്പിച്ചു കാര്യം കഴിച്ചു എന്ന് ഒഫീഷ്യല്‍ വെര്‍ഷന്‍ . അപ്പറഞ്ഞത് നമുക്കത്ര വിശ്വാസം പോര. നമ്മുടെ ജേഷ്ഠ ഭ്രാതവിന്റെ മൂന്നാം ജന്മദിനോത്സവം പൂര്‍വാധികം ഭംഗിയക്കാനായി ഫണ്ട്സ് വഴിമാറ്റി ചിലവഴിച്ചതാണോ എന്ന സംശയം നമുക്കുണ്ട്. പോട്ടെ, രാജ്യഭരണം കമ്പ്ലീറ്റായി കയ്യില്‍ കിട്ടയിട്ടു സിറ്റിംഗ് ജഡ്ജിയെന്ന ഭൂതത്തെ കൊണ്ടു അന്വേഷിപ്പിക്കാം .
അത് നില്‍ക്കട്ടെ. ഏതായാലും നാം ഭൂജാതനായി. അതാണ് പ്രധാന സംഗതി. ചില നാഷണല്‍ പാര്‍ട്ടികള്‍ കരിദിനം ആച്ചരിച്ചതല്ലാതെ അന്നേ ദിവസം വേറെ പ്രത്യേകിച്ചും അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടിലെന്നു രാജഗുരുവിന്റെ 'വിക്രംച്ചരിത് മാനസ്' എന്ന മെഗാ സിരിയലില്‍ കാണിച്ചിട്ടുണ്ട്. കണ്ടിട്ടില്ലാത്തവര്‍ രാജഗുരുവിനെ നേരിട്ടു ബന്ധപെട്ടാല്‍ റിപീറ്റ് ടെലികാസ്റ്റ് എന്നാണെന്ന് അറിയാം. "ഹമുക്കിനെ പൊക്കി അകത്ത്തിട്" എന്ന് ആദ്യ എപിസോഡ് സംപ്രേക്ഷണം ചെയ്ത അന്ന് തന്നെ താത മഹാരാജ് ഉത്തരവിട്ടത് കാരണം തീഹാരിലോ , കണ്ണൂരിലോ മറ്റോ ഏകാന്ത തടവിലാണ് കക്ഷി ഇപ്പോള്‍ . പൂജപുരയിലാനെന്നും , കുതിരവട്ടത്താനെന്നും സ്ഥിരീകരിക്കപെടാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്. മെഗയുടെ സംപ്രേക്ഷണം കാലന്‍ ജയിലില്‍ കിടന്നു രഹസ്യ ഉപഗ്രഹം വഴിയാണ് പോലും നടത്തുന്നത്.
ത്രികാലജ്ജാനിയല്ലേ ...നടത്തും...നടത്തും.

ഇത്രും ഇന്റ്രോ തന്നു നിങ്ങളെ പ്രബുദ്ധരാക്കിയത് എന്തിനാന്നെന്നു മനസ്സിലായോ? മിക്കവാറും മെഗാ പരമ്പര കണ്ടു കലികയറി പിതാശ്രി രാജഗുരുവിനെ ഉടനെ കാച്ചും. അതുകഴിഞ്ഞാല്‍ നമ്മുടെ അട്വേന്ചെര്സ് ക്രോണിക്കിള്‍ ചെയ്യാന്‍ പിന്നെ വിവരമുള്ള ഒരുത്തനും മുതിരും എന്ന് തോന്നുന്നില്ല. സോ...ദുഷ്കര്‍മം നാം തന്നെ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങള്ക്ക് മുന്നറിയിപ്പായി നല്‍കാനാണ് ഈ പ്രോലോഗ്. ഇനി പറഞ്ഞില്ല, കേട്ടില്ല എന്ന് പറഞ്ഞു നമ്മുടെ ദര്‍ബാറില്‍ വരരുത്. ഏത്?

അപ്പോള്‍ ജനിച്ച ശേഷം...ന്യാമായും എല്ലാവരും വളരണമല്ലോ . നാമും വളര്ന്ന് പന്തലിച്ചു. പ്രസ്ഥാനമായില്ല ... അത് വഴിയേ. ഏതായാല്ലും പന്തലിച്ച നമ്മെ ഗുരുകുലത്തില് ചേര്‍ക്കണം എന്നായി രാജമാതാ. ഗുരുകുലത്തിനു മുന്പുള്ള ട്രെയിനിങ്ങിനു KG ക്ലാസ്സുകളില് പോകാനായി ദിവസവും കാറി വിളിച്ചു ചോക്ലേറ്റ് , അമര്‍ ചിത്ര കഥ തുടങ്ങിയവ കൈകൂലി വാങ്ങിച്ചിരുന്ന നമ്മെ ഇനി ഉന്നത വിദ്യാഭ്യാസം ചെയ്യിപ്പികുന്നതിനെ കുറിച്ചോര്‍ത്തു പിതാശ്രി മൂന്ന് ദിവസം പനിപിടിച്ചു കിടന്നുവെന്നു സ്റ്റേറ്റ് ഗസ്സെറ്റ് പറയുന്നു . ഒടുവില്‍ ആ സാഹസം ചെയ്യാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അടുത്ത പ്രശ്നം ഏത് ഗുരുകുലം എന്നതായി. കേന്ദ്രിയമായി നടത്തപ്പെടുന്ന ഒരെണ്ണം രാജ്യത്ര്‍ത്ത്തിയില്‍ തന്നെ ഉണ്ടെന്നു രാജമാത്ക്ക് ചാരികലാരോ വിവരം കൊടുത്തിരുന്നു. അവിടെ മതിയെന്ന് മാതാ . കേന്ദ്രിയമായി അഭ്യാസം ചെയാനുള്ള ഡിസിപ്ലിന്‍ യെവ്നയിട്ടില്ല അതിനാല്‍ സ്ടെയിട്ടു മതിയെന്ന് താതന്‍.അതെന്ങ്ങില്‍ അത് എവിടെയെങ്കിലും കൊണ്ടു പണ്ടാരംടക്ക് ഈ കുരിശിനെ എന്നായി മാതാശ്രി. രണ്ടുപേരുടെയും വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിക്കണം എന്ന തോന്നല്‍ ഉണ്ടയെങ്ങിലും നാം ഒന്നും മിണ്ടാന്‍ പോയില്ല. എന്തിന് വെറുതെ തതന്ന്റെ കൈ മെനക്കെടുത്തണം ?

അങ്ങിനെ നാം ഗുരുകുലത്തിലെത്തി . ആദ്യ ദിവസം ക്ലാസ് ടിച്ചര്‍ എന്ന ഗുരുനാഥ എല്ലാ പീകിരികളയും തമ്മില്‍ പരിച്ചയപെടാന്നും, സൗഹൃദം സ്ഥാപിക്കാനും കൈഅടിച്ച്ചു പ്രോത്സാഹിപ്പിച്ചു. കേട്ടപാടെ നാം നേരെ സ്മോള്‍ നാരി ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങി ചെന്നു. ഒന്നു രണ്ടു കുട്ടികളോട് പേരു ചോദിച്ചു. അവരുടെ മുഖത്ത് ആകെ ഒരു ഭയം അല്ലാതെ മറ്റൊരു വികാരവും ഇല്ല. പേരു പോയിട്ട് വാ തുറന്നാല്‍ കരയും എന്ന മട്ടിലുള്ള ഇരുപ്പ്. ഗുരുനാഥ നമ്മെ ചെവിക്കു തൂകിയെടുത്തു സ്വസ്ഥാനത്തു പുനര്‍ നിക്ഷേപം ചെയ്തത് എന്തിനാണെന്ന് നമുക്കിന്നും മനസ്സിലായിട്ടില്ല . സൗഹൃദം സ്ഥപിക്കാനല്ലേ നാം പോയത്?ഏതായാലും ഫസ്റ്റ് ഇമ്പ്രഷന്‍ പാളിയ നമ്മെ ഗുരുനാഥ പ്രത്യേകം നോട്ട് ചെയ്തു.
അന്നേ രാജനീതിയുടെ ഉസ്താദായ നാം വിടുമോ? ക്ലാസ്സില് ശ്രദ്ധിക്കുനതായി നടിച്ചും , ചോദ്യങ്ങള്‍ക്കുത്തരം കൃത്യമായി പറഞ്ഞെന്നു വരുത്തിയും 'ഗുരുനാഥ ഗുഡ് ബുക്സില്' നാം താമസംവിനാ കയറിപറ്റി. പക്ഷെ അതിന് ക്ലാസ് മോണിട്ടര്‍ എന്ന വീര പദവി നല്കി ഗുരുനാഥ നമ്മെ ആദരിക്കും എന്ന് നാം തീരെ പ്രതീക്ഷിച്ചില്ല.

കേള്‍ക്കുമ്പോള്‍ സുഖമുള്ള ഏര്‍പ്പാട് . പക്ഷെ പൊല്ലാപ്പ് അനുഭവിച്ചാലേ അതിന്റെ യാതന മനസ്സിലാകു. സാധാരണ ഒരു കുട്ടികാണിത് തലയില് വന്നതെങ്ങ്ങില്‍ സന്തോഷമായി കൊണ്ടാടിയേനെ. പക്ഷെ നാം സാധാരണക്കരനല്ലല്ലോ . സംഗതി ഇത്രയേ ഉള്ളു. ഈ ക്ലാസ് മോണിട്ടര്‍ എന്ന ഗുരുനാഥ ചാരന്റെ പ്രധാന പണി ഗുരുനാഥ തൊട്ടടുത്ത ക്ലാസ്സിലെ ഗുരുനാഥയുമായി സാരിയുടെ വിലനിലവാരം ചര്‍ച്ച ചെയ്യാന്‍ പോകുന്ന വേളയില്‍ സംസാരിക്കുന്ന ക്ഷുദ്ര ജീവികളുടെ പേരെഴുതി വെക്കണം. ഗുരുനാഥ തിരികെ വന്നിട്ട് ഹിറ്റ് ലിസ്റ്റില്‍ പേരുള്ള ലവന്മാരെയും , ലവള്‍മാരെയും പൊതിരെ തല്ലി വെടിപ്പാക്കും. അതും കൊള്ളാവുന്ന കാര്യം. പക്ഷെ... നമ്മുടെ ക്ലാസ്സില്‍ ഗുരുനാഥ ഇല്ലാത്ത ശുഭവേളകളില്‍ സംസാരം, മല്ലയുദ്ധം , പേപ്പര്‍ പ്ലെയിന്‍ പറപ്പിക്കല്‍ , റോക്കറ്റ് വിക്ഷേപണം തുടങ്ങിയ എക്സ്ട്രാ കരിക്കുലര്‍ വിഷയങ്ങളുടെ പ്രചാരകന്റെ സ്ഥാനം കൂടി വഹിക്കുന്ന നാം എങ്ങിനെ മോണിട്ടര്‍ എന്ന മോന്‍സ്റെര്‍ ആകും? ഇതായിരുന്നു നമ്മെ അലട്ടിയ പ്രശ്നം. എന്ഗിലും ഈ രണ്ടു കര്‍ത്തവ്യങ്ങളും ഏറെനാള്‍ നാം വലിയ പരാതികല്‍ക്കൊന്നും ഇടം നല്‍കാതെ പാലിച്ചു പോന്നു. അങ്ങനെയിരിക്കുമ്പോള്‍ കൊട്ടാരത്തില്‍ നമ്മുടെ ജേഷ്ഠ ഭ്രാതാവു വിശ്രമ വേളകള്‍ ആനന്ദകരമാക്കാനായി നമ്മെ ഒരു പുതിയ കളി പഠിപ്പിക്കുന്നു. എറിപന്തെന്നു വേദങ്ങളിലും, പുരാണങ്ങളിലും, മഹാഭാരതത്തിലും, മലയാള മനോരമയിലും വിഖ്യാതമായ നാടന്‍ ക്രൂരകൃത്യം. കൊട്ടാരത്തില്‍ കളി സോഫ്റ്റ് റബ്ബര്‍ പന്തുകൊണ്ടാണ്. പക്ഷെ അവനെ ഗുരുകുലത്തിലേക്ക് സ്മഗ്ഗ്ല്‍ ചെയ്യാന് സാങ്കേതികമായ കാരണങ്ങള്‍ ( പേപ്പര്‍ പ്ലെയിന്‍ , റോക്കറ്റ് ലോന്ചെര്‍ തുടങ്ങിയ പഠനത്തിന് ആവശ്യം വേണ്ട സാധനങ്ങള്‍ ബാഗില്‍ നിന്നും പിടികൂടിയത്തിനു ശേഷം തുടങ്ങിയ മതാശ്രിയുടെ ദൈനദിന ബാഗ് പരിശോധന എന്ന് വായിക്കുക) അനുവദിക്കാത്തതിനാല്‍ സ്വതവേ ഇന്നോവേറ്റിവ് ആയ നാം ഗുരുകുലത്തിലി ദേശിയ വിനോദം നടപ്പാക്കാനായി കൊച്ചങ്ങ, വെള്ളക്ക ഇത്യാതി നാമങ്ങളില്‍ കേള്‍വികേട്ട കേരവൃക്ഷ ഫലത്തെ ആശ്രയിക്കുന്ന ദിവസം ചരിത്രത്തില്‍ കയറികൂടി കല്ലിച്ചങ്ങിനെ കിടപ്പുണ്ട്. നമ്മുടെ തുടയിലും, ശരീരത്തിന്റെ പിന്നാമ്പുറത്തും ഒക്കെയായി.

അന്ന് ഗുരുനാഥ രണ്ടു ക്ലാസ് അപ്പുറത്താണ് അന്താരാഷ്ട്ര ചര്‍ച്ചക്ക് പോയത്. സാധാരണ ക്ലാസ്സില്‍ ഇത്തരം ഔട്ട്ഡോര്‍ സ്പോര്‍ട്സ് ഉണ്ടാകാറില്ല. എന്നിരുന്നാലും രണ്ടു ക്ലാസ് കേള്‍വിക്കപ്പുറം നില്ക്കുന്ന ഗുരുനാഥയെ മനസ്സില്‍ ധ്യാനിച്ചു നാം ഇന്റര്‍വെല്‍ സമയത്തു നിക്കറിന്റെ പോക്കറ്റില്‍ കോച്ചി വെച്ചിരുന്ന വെള്ളക്ക പുറത്തെടുത്ത്. "നോക്കുവിന്‍ സഖാക്കളെ... ഇന്നു നമ്മള്‍ ഇവിടെ അരങ്ങേറുന്ന രാജകീയ വിനോദത്തിന്റെ നാമമാണ് എറിപന്ത്" പറഞ്ഞു തീര്‍ന്നില്ല, നാലഞ്ച് കുട്ടി കുരങ്ങന്മാര്‍ നമുക്കു ചുറ്റും. പിന്നവിടുന്നങോട്ട് പോര് തുടങ്ങി. ആദ്യമാദ്യം കളി സമാധാനപരമായി, മൃദുവായ ഏറുകളിലൂടെ മുന്നേറി. പിന്നെയത്തിനു ആവേശം ഏറി. ബെന്ച്ചുകള്‍ക്ക് പിന്നിലും, ഫെയര്‍ ലേഡീസ് സൈഡിലും ഒക്കെയായി കളി തകര്ത്തു. ഇടക്കൊരു കുട്ടി കുരങ്ങന്‍ നമ്മുടെ പള്ളക്കിട്ടൊരു കാച്ച്. സിംഹമായി ഗര്‍ജ്ജിച്ചു കൊണ്ടു നമ്മുടെ റിട്ടേണ്‍ , ലവന്റെ മൂക്കില്‍ തന്നെ . വാനരന്റെ നാസിക പ്ലാസ്റ്റിക് സര്‍ജറി കൂടാതെ റീ ഷേപ്പ് ചെയ്ത നമ്മുടെ കഴിവിനെയും, ഉന്നത്തെയും കുറിച്ചഭിമാനം കൊള്ളനാകും മുന്പേ .... റിബൌന്ടില്‍ വഴി മാറിയ കൊച്ചങ്ങ ക്ലാസ്സിലെ ജലകചില്ലുകളുടെ ബന്ധനം ഭേദിച്ച് പുറത്തു പ്രകൃതിയില്‍ വിലയം പ്രാപിച്ചു. ക്ലാസ്സിന്റെ വാതില്‍ക്കല്‍ ഗുരുനാഥ. സംഭവിച്ചതിന്റെ ഉത്തരവാദിത്വം മുഴുവന്‍ പാവങ്ങള്‍ ഒന്നൂടെ എഴുതാന്‍ വിക്ടര്‍ ഹ്യൂഗോക്ക് പ്രചോദനം നല്കുന്ന പോസ്സില്‍ നില്ക്കുന്ന നമ്മുടെ തലയില്‍ ചുമത്തുന്ന ക്ലാസ്സിലുള്ള സകല യൂദാസുകളും യൂദാസികളും. ഗുരുനാഥ വക സമ്മാനം ഉടനടി.

തിരികെ കൊട്ടാരത്തില്‍ എത്തിയപ്പോളെക്കും അഡ്വാന്‍സ് റിപ്പോര്ട്ട് ടു മഹാരാജ് ഫ്രം ഗുരുനാഥ... ശേഷം... നിലതൊടാതെ എങ്ങിനെ അടി വാങ്ങാം എന്ന വിഷയത്തില്‍ നാമും എങ്ങിനെ അപ്രകാരം അടിക്കാം എന്നതില്‍ താത മഹാരാജും അന്ന് പി എച്ച് ഡി വാങ്ങി. ഇങ്ങനെയെല്ലാം പലവിധത്തില്‍ നിലം തൊടാതെ പഠിച്ചു പഠിച്ചു നാം ഒടുവില്‍ പത്താമത്തെ അടവില്‍ ( ടെന്‍ത് സ്റ്റാന്ഡേര്ഡ് എന്ന് ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാല്‍ ) എത്തി. ആ ഗീര്‍വാണം പിന്നെ. വിരലും കുടിച്ചു പള്ളി നിദ്രക്കുള്ള സമയമായി... ദര്‍ബാര്‍ ഇന്നത്തേക്ക് പിരിച്ചു വിട്ടിരിക്കുന്നു. ഭോജനശാലയുടെ പിന്നില്‍ ചെന്നു എല്ലാവനും ഓരോ ഗ്ലാസ് മോരുംവെള്ളം മോഷ്ടിച്ചടിച്ചു പൊയ്ക്കോ . ഹെയില്‍ വിക്രം എന്ന് പോണ വഴി വിളിച്ചോ . ഒരു കുഴപ്പവും വരാനില്ല.
posted by vikram's darbar at 4:13 AM on Jun 27, 2008


Aadityan said...
സംഗതി കൊള്ളാമല്ലോ മാഷേ .ഏതായാലും ഉദ്ഘാടനം എന്തെ വക .രാശി എങ്ങനെയുണ്ടെന്നു നോകട്ടെ .എല്ലാ ആശംസകള്ളും.അടുത്തത് ഉടന്നെ കാണുമല്ലോ ?
(മലയാളം കുറച്ചു ശരിയകനുണ്ട് ക്ഷമിക്കുമല്ലോ )

June 27, 2008 5:08 AM


അശ്വതി/Aswathy said...
സ്വാഗതം...
നന്നായിട്ടുണ്ട്.തുടര്‍ ഉടനെ ഉണ്ടാവുമല്ലോ അല്ലെ?
ആശംസകള്‍

June 27, 2008 9:48 AM


vikram's darbar said...
നന്ദി ആദിത്യന്‍. ആദ്യ കമന്റിന്റെ പേരില്‍ ഒരു ചായക്കുള്ള വക ഖജനാവില്‍ താങ്കളുടെ പേര്ക്ക് വകയിരുത്താന്‍ നാം ഉത്തരവായിട്ടുണ്ട്.
അശ്വതി, സ്വാഗതത്തിനു ഒരായിരം രാജകീയ നന്ദി . തുടരന്‍ സഹിക്കാന്‍ നിങ്ങള്‍ റെഡി എങ്കില്‍ എഴുതാന്‍ നാം ഇന്നലേ റെഡി.

4 comments:

Cartoonist said...

ഇന്‍സ്പെക്റ്റര്‍ വിക്രം,

ഒരു ഗള്‍ഫ് ബ്ലോഗ്ഗര്‍ പറഞ്ഞറിഞ്ഞു വന്നതാണ്. അസ്സലായിട്ടുണ്ട്. ഉജ്ജയിനി-ഉള്ളൂര്‍ വഴി നാഷണല്‍ ഹൈവേയില്‍ പ്രവേശിച്ചു കഴിഞ്ഞല്ലൊ.. യാത്ര ചെയ്തുകൊണ്ടേയിരിക്കുക..

എന്ന്, വേതാള്‍

JK said...

വിക്രം, പോസ്റ്റ്‌ ഇഷ്ടപ്പെട്ടു കെട്ടോ. അസ്സലായിട്ടുണ്ട്‌. ഇനിയും ധാരാളമായി പോരട്ടെ...
ഓള്‍ ദ ബെസ്റ്റ്‌.

:: VM :: said...

കൊട് കൈ ;) ഗംഭീരം..

Moonlit music... said...

gud posts...i am new to blogging...so malayalam blogging is yet to be mastered...angaleya upayogam sadayam kshamikkuka....keep it up...